ബദിയടുക്ക: മാന്യ ടൗണിൽ പഞ്ചായത്ത് സ്ഥാപിച്ച രണ്ടു കുടിവെള്ള പദ്ധതികൾ ഉപയോഗമില്ലാതെ നശിക്കുന്നു. ഒരു സ്ഥലത്ത് രണ്ടു ടാങ്കുണ്ടെങ്കിലും വെള്ളമെടുക്കാൻ മറ്റു വഴികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതികൾ തയാറാക്കിയത്. എന്നാൽ, അധികൃതർ പിന്നീട് തിരിഞ്ഞുനോക്കിയില്ല. നേരത്തേ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽനിന്ന് പൈപ്പ്ലൈൻ വഴി പ്രദേശത്തെ താമസക്കാർക്ക് വെള്ളം എത്തിച്ചിരുന്നു. ഇതായിരുന്നു നാട്ടുകാരുടെ കുടിവെള്ളത്തിൻെറ ഏക ആശ്രയം. ചോർച്ചയുണ്ടെന്ന കാരണത്താൽ ഈ ടാങ്ക് ഒഴിവാക്കി പുതിയ ടാങ്ക് നിർമിച്ചു. പഞ്ചായത്തിൻെറ മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ടാങ്ക് നിർമിച്ചത്. പഴയ ടാങ്കിൻെറ കുഴൽ കിണറും പൈപ്പ്ലൈനും പുതിയ ടാങ്കിന് ഘടിപ്പിച്ചതോടെ ആദ്യത്തെ ടാങ്ക് ഉപയോഗമില്ലാത്തതായി. എന്നാൽ, എസ്റ്റിമേറ്റിൽ കുഴൽക്കിണറും പൈപ്പ്ലൈനും എല്ലാം ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. പുതിയ ടാങ്കുവഴി ഒരുവർഷം പോലും ജനങ്ങൾക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ രണ്ടു ടാങ്കുകളും നോക്കുകുത്തിയായി നിൽക്കുന്നു. കുടിവെള്ളം കിട്ടാക്കനിയുമായി. ജനങ്ങളാവട്ടെ, വെള്ളത്തിനുവേണ്ടി പരക്കം പായുകയാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ജനകീയ കമ്മിറ്റി വൈദ്യുതി കണക്ഷൻെറ പണം അടക്കാത്തതിനാലാണ് പദ്ധതി മുടങ്ങിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പടം drinking water1.jpgdrinking water2.jpg മാന്യ ടൗണിൽ ഉപയോഗമില്ലാതെ കിടക്കുന്ന കുടിവെള്ള പദ്ധതി ടാങ്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.