കാസർകോട്: രാഷ്ട്രീയപ്രവർത്തനം സ്വാർഥ താൽപര്യങ്ങളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന കാലത്ത് ജനപക്ഷരാഷ്ട്രീയത്തിന്‍റെ കാവലാളാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. എം.ജി റോഡ് അൽ ദാർ ബിൽഡിങ്ങിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ്, ജില്ല ട്രഷറർ അമ്പുഞ്ഞി തലക്കളായ്, വൈസ് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണൻ, വിമൻസ് ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് സാഹിദ ഇല്യാസ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി, അഫ്സൽ പടന്ന, പി.കെ. അബ്ദുല്ല, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അബ്ദുല്ലത്തീഫ് കുമ്പള, പ്രവാസി ഇന്ത്യ യു.എ.ഇ കാസർകോട് ജില്ല ട്രഷറർ അബ്ദുറഹ്മാൻ, രാമകൃഷ്ണൻ, ഫൗസിയ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും ജില്ല സെക്രട്ടറി ടി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.