കാഞ്ഞങ്ങാടിനെ മോഡല്‍ റെയില്‍വേ സ്‌റ്റേഷനായി ഉയര്‍ത്തണം

കാഞ്ഞങ്ങാട്: ദിനംപ്രതി പതിനായിരത്തിലേറെ യാത്രക്കാര്‍ സഞ്ചരിക്കുന്നതും ഉയര്‍ന്ന വരുമാനമുള്ളതും എ ക്ലാസ് റെയില്‍വേ സ്​റ്റേഷനുമായ കാഞ്ഞങ്ങാട് റെയില്‍വേ സ്​റ്റേഷനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി മോഡല്‍ റെയില്‍വേ സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ്​ ടി. മുഹമ്മദ് അസ്​ലം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് എമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനത്തി​ൻെറ പകര്‍പ്പുകള്‍ നല്‍കി. പടം: കാഞ്ഞങ്ങാട്ട് എത്തിയ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ്​ ടി. മുഹമ്മദ് അസ്​ലം നല്‍കിയ നിവേദനം പി.ആര്‍.ഒ ഗോപിനാഥും ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ ജിതിന്‍ ബി. രാജും ചേര്‍ന്ന് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.