നീലേശ്വരം: നഗരസഭ കുടുംബശ്രീ നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പ ആദ്യഗഡു വിതരണം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽരഹിതരായി നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിന് സഹായകമായുള്ള വായ്പാപദ്ധതിയിൽ ആദ്യ ഘട്ടമായി 19 പേർക്കാണ് വായ്പ അനുവദിച്ചത്. നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിപ്രകാരം കുടുംബശ്രീ മുഖേന നടത്തിയ സർവേയുടെ റിപ്പോർട്ട് സി.ഡി.എസ് ചെയർപേഴ്സൻ കെ. ഗീത നഗരസഭ ചെയർപേഴ്സന് കൈമാറി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷരായ വി. ഗൗരി, കെ.പി. രവീന്ദ്രൻ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ ഇ. ഷജീർ, ഷംസുദ്ദീൻ അറിഞ്ചിറ, റഫീക്ക് കോട്ടപ്പുറം, പി. ബിന്ദു എന്നിവർ സംസാരിച്ചു. nlr pravasi നഗരസഭ കുടുംബശ്രീ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.