കാസർകോട്: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് വി.എച്ച്. എസ്.ഇ വിഭാഗം നാഷനല്‍ സര്‍വിസ് സ്‌കീം കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. മിനി, പി.ടി.എ പ്രസിഡൻറ് വിനയന്‍ കുമാര്‍, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പൽ പി. സുചീന്ദ്രനാഥ്, പ്രഥമാധ്യാപകന്‍ പി. ബാബു, പ്രോഗ്രാം ഓഫിസര്‍ സി. സുജിത എന്നിവര്‍ സംബന്ധിച്ചു. ഒറ്റത്തവണ കാഷ് അവാർഡ് കാസർകോട്: ജില്ലയിലെ വിമുക്തഭടന്മാരുടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഒറ്റത്തവണ കാഷ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 20 വരെ നീട്ടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ വണ്‍ ലഭിച്ചവരായിരിക്കണം. വരുമാന പരിധി ബാധകമല്ല. അപേക്ഷഫോറവും വിശദവിവരങ്ങളും ജില്ല സൈനിക ക്ഷേമ ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍: 04994 256860 ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് കയ്യൂര്‍: ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാർഡ്വെയര് ആൻഡ് നെറ്റ്വര്‍ക്ക് മെയിൻറനന്‍സ് ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 10ന് ഐ.ടി.ഐയില്‍. ഫോണ്‍: 04672 230980.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.