ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ

കാസർകോട്: നിരവധി കേസിൽ പ്രതിയായിരുന്ന മേൽപറമ്പ ഫിഷ് മാർക്കറ്റിന് സമീപത്തെ എം.എ. ഹൗസിലെ എം.എ. ഫിറോസി (39) നെ ടൗൺ പൊലീസ്​ അറസ്​റ്റു ചെയ്​തു. എറണാകുളത്ത് വെച്ച് കസ്​റ്റഡിയിലെടുക്കുകയായിരുന്നു. 2019 കാസർകോട് വെച്ച് രണ്ടംഗ സംഘം യുവാവിനെ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലാണ് പിടിയിലാവുന്നത്. ഈ കേസിൽ മറ്റൊരു പ്രതിയെ നേരത്തേ അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാൾ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസിന് കിട്ടിയ റിപ്പോർട്ടിനെ തുടർന്ന് കാസർകോട് ഇൻസ്പെക്ടർ പി. അജിത്കുമാറി​െന്‍റ നിർദേശത്തേ തുടർന്ന് ക്രൈം എസ്.ഐ ഇ. അശോകൻ, എസ്.ഐ കൃഷ്ണൻ കൊട്ടിലക്കണ്ടി, എസ്.സി.പി.ഒമാരായ കെ. ബാബുരാജ്, ബിജേഷ്, സി.പി.ഒ ജെയിംസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. MA Firise അറസ്​റ്റിലായ എം.എ. ഫിറോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.