കെ-റെയിൽ: കുടുംബങ്ങളെ കുടിയിറക്കുന്നത്​ ഒഴിവാക്കണം -പത്മശാലിയ സംഘം

കാസർകോട്​: കെ- റെയിൽ പദ്ധതിക്കായി നിർദിഷ്​ട അലൈൻമൻെറിൽ കളനാട് വില്ലേജിൽനിന്ന്​ കുടുംബങ്ങളെ കുടിയിറക്കുന്നത്​ ഒഴിവാക്കണമെന്ന്​ കേരള പത്മശാലിയ സംഘം സംയുക്ത താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പത്​മശാലിയ സംഘം ജില്ല സമ്മേളനം കുറ്റിക്കോൽ വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. കരുണാകരൻ ഉദ്ഘാടനം ചെയ്​തു. പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ ശാഖാ പരിധിയിലെ സമുദായ അംഗങ്ങളുടെ കുട്ടികളിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സംസ്ഥാന സർക്കാറി​​ൻെറ ജയിൽ പുരസ്കാരം നേടിയ ഹോസ്​ദുർഗ്​ ജയിൽ സൂപ്രണ്ട്​ കെ. വേണു, സംസ്ഥാന സർക്കാറി​​ൻെറ സേവനപുരസ്​കാരം നേടിയ അജിത്ത് കളനാട് എന്നിവരെ ആദരിച്ചു. ജില്ല പ്രസിഡൻറായി കെ. വേണുഗോപാലൻ, സെക്രട്ടറിയായി എം. പുരുഷോത്തമൻ ചെമ്പിരിക്ക, ട്രഷററായി മാധവൻ കുറ്റിക്കോൽ എന്നിവരെ തിരഞ്ഞെടുത്തു. കെ. മധു സ്വാഗതവും സുകുമാരൻ നന്ദിയും പറഞ്ഞു. padmasaliya പത്മശാലിയ സംഘം ജില്ല സമ്മേളനം കുറ്റിക്കോലിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. കരുണാകരൻ ഉദ്​ഘാടനം ചെയ്യുന്നു venugopalan പത്മശാലിയ സംഘം ജില്ല പ്രസിഡൻറ്​​ വേണുഗോപാലൻ purushothaman പത്മശാലിയ സംഘം ജില്ല സെക്രട്ടറി പുരുഷോത്തമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.