നീലേശ്വരം: കോൺഗ്രസ് മണ്ഡലം തലത്തിലെ ബൂത്തുതല സി.യു.സി രൂപവത്കരണത്തിന് തുടക്കം കുറിച്ചു. മന്ദംപുറം ബൂത്തിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി. രാമചന്ദ്രൻ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി രമേശൻ കരുവാച്ചേരി, സി.യു.സി കൺവീനർ എം.വി. ഭരതൻ, നഗരസഭ പാർലമൻെററി പാർട്ടി ലീഡർ ഇ. ഷജീർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.വി. പ്രസാദ്, സി.വി. രമേഷ്, വാട്ടർ അതോറിറ്റി തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് വിനോദ് അരമന, അഡ്വ. കെ.കെ. പ്രസാദ് ബാബു, എം. ഗീത എന്നിവർ സംസാരിച്ചു. കിഴക്കൻ കൊഴുവലിൽ മണ്ഡലം പ്രസിഡൻറ് പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡൻറ് എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു. പുറത്തെകൈയിൽ ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. വി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭരതൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.