കല്ലങ്കൈ: മൊഗ്രാൽപുത്തൂർ, മധൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്നതും ഇരുപതിനായിരത്തിലേറെ ജനസംഖ്യയുള്ളതുമായ കുഡ്ലു വില്ലേജ് ഓഫിസ് വിഭജിക്കണമെന്ന് സി.പി.എം മൊഗ്രാൽപുത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കല്ലങ്കൈ പി.അബ്ദുൽ ഖാദർ നഗറിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ, ബി. നിഷ്മിത, സിറാജുദ്ദീൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി. ബാലൻ, എം.സുമതി, ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, പി.വി. കുഞ്ഞമ്പു, എം.രാമൻ, എം.കെ. രവീന്ദ്രൻ, എ. രവീന്ദ്രൻ, കെ.രവീന്ദ്രൻ, പൈക്കം ഭാസ്കരൻ, എന്നിവർ സംസാരിച്ചു. റഫീഖ് കുന്നിൽ സെക്രട്ടറിയായി പതിമൂന്നംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ചൗക്കി സുകുമാരൻ എടച്ചേരി നഗറിൽ നടന്ന പൊതുസമ്മേളനം ജില്ല കമ്മിറ്റി അംഗം കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.