നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റ് ആസാദി കാ അമൃത് മഹോത്സവത്തിൻെറ ഭാഗമായി സ്വതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാന തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ താൽപര്യമുള്ള കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. നവംബർ 14ന് ആരംഭിക്കുന്ന മത്സരം ജനുവരി 26ന് സമാപിക്കും. ക്വിസ് മത്സരങ്ങളിലെ ഓവറോൾ വിജയിക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447469690 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് നന്ദകുമാർ കോറോത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.