അടിതെറ്റിയാൽ ഓടയിലാകും പടം: nlr slab നീലേശ്വരം രാജാ റോഡിലെ അപകടാവസ്ഥയിലായ സ്ലാബ്നീലേശ്വരം: നഗരസഭയിൽ രാജാ റോഡിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിട്ടും നന്നാക്കുന്നില്ല. ബസ്സ്റ്റാൻഡ് മുതൽ മെയിൽ ബസാർവരെ റോഡിൻെറ ഇരുഭാഗത്തുമുള്ള ഓവുചാലിൻെറ സ്ലാബുകളാണ് തകർന്നുകിടക്കുന്നത്. ഇതിൽ ബസ്സ്റ്റാൻഡിനു മുൻവശം റോഡിൻെറ പടിഞ്ഞാറുഭാഗത്താണ് ഏറ്റവും കൂടുതൽ അപകടാവസ്ഥയുള്ളത്. പലയിടത്തും വിള്ളലുകളും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്നു. മറ്റു ചിലയിടത്ത് ഉയർന്നും തള്ളിയും ക്രമം തെറ്റിയും കിടക്കുകയാണ്. ഇതിൽ കാൽ കുടുങ്ങിയും തട്ടിയും നിരവധി പേർക്കാണ് അപകടം സംഭവിച്ച് പരിക്കേറ്റിട്ടുള്ളത്.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഓവുചാൽ വൃത്തിയാക്കുമ്പോൾ സ്ലാബുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിയതാണ് ഇത്രയും അപകടാവസ്ഥക്ക് കാരണമായതെന്ന് വ്യാപാരികളും ജനങ്ങളും പറയുന്നു. അന്ന് മണ്ണുമാന്തിയന്ത്രംകൊണ്ട് ഡ്രെയിനേജ് വൃത്തിയാക്കിയ ശേഷം സ്ലാബുകൾ എടുത്തുവെക്കുമ്പോൾ പലതും പൊട്ടുകയും ക്രമം തെറ്റുകയുമാണ് ചെയ്തത്. ഇതേക്കുറിച്ച് അന്നുതന്നെ പരാതി ഉയർന്നതാണെങ്കിലും ശരിയാക്കാൻ തയാറായില്ല. ഇപ്പോൾ കൂടുതൽ പൊട്ടിത്തുടങ്ങിയതോടെ അപകടം വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.