സ്വയംതൊഴില്‍ വായ്പകാസർകോട്: കേരള പിന്നാക്ക വിഭാഗ വികസന കോര്‍പറേഷൻെറ വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒ.ബി.സി മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. പദ്ധതി അടങ്കലിൻെറ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ഒ.ബി.സി വിഭാഗത്തിനായുള്ള സ്വയം തൊഴില്‍ പദ്ധതി: മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വായ്പ തുകയായി അനുവദിക്കും. ന്യൂ സ്വര്‍ണിമ പദ്ധതി: ഒ.ബി.സി വിഭാഗത്തിലുള്ള വനിതകള്‍ക്കായുള്ള പദ്ധതിയാണിത്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെ. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ. അഞ്ച് ശതമാനമാണ് പലിശ നിരക്ക്.മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി- ഒന്ന്: ഗ്രാമങ്ങളില്‍ 98,000 രൂപയിലും നഗരങ്ങളില്‍ 1,20,000 രൂപയിലും താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി 20 ലക്ഷം രൂപയാണ് വായ്പ തുക. ആറു ശതമാനമാണ് പലിശ നിരക്ക്. കൂടുതൽ വിവരങ്ങള്‍ പിന്നാക്ക കോര്‍പറേഷൻെറ കാസര്‍കോട് ഓഫിസില്‍ നിന്ന് ലഭിക്കും ഫോണ്‍: 04994-227060, 227062.ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയില്‍ ഒഴിവുകള്‍കാസര്‍കോട്: ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ല മെഡിക്കല്‍ ഓഫിസില്‍. വിവരങ്ങള്‍ക്ക്: 0467 2203118.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.