ബളാൽ വടക്കാകുന്ന് ഖനന വിരുദ്ധ സമിതി രാപ്പകൽ സമരത്തിന്

ബളാൽ വടക്കാകുന്ന് ഖനന വിരുദ്ധ സമിതി രാപ്പകൽ സമരത്തിന്​പടം: nlr sathygrah samaram ബളാൽ വടക്കാകുന്ന് സംരക്ഷണ സമിതി നടത്തുന്ന ഖനന വിരുദ്ധ സത്യഗ്രഹ സമരംനീലേശ്വരം: ബളാൽ പഞ്ചായത്തിലെ വടക്കാകുന്ന് സംരക്ഷണ സമിതി ഖനനവിരുദ്ധ രാപ്പകൽ സമരത്തിന്. വടക്കാകുന്നി​ൻെറ അടിവാരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ് കഴിയുന്നത്. വടക്കാകുന്നി​ൻെറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വൻകിട ഖനന നീക്കങ്ങൾ തങ്ങളുടെ ജീവനും ആരോഗ്യപരമായ സ്വസ്ഥജീവിതത്തിനും കുടിവെള്ളത്തിനും കൃഷികൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിജീവിതത്തിനും ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്​ സംരക്ഷണ സമിതി സമരം നടത്തുന്നത്.വെള്ളിയാഴ്ച സത്യഗ്രഹ സമരം 46ാം ദിവസത്തിലേക്ക് കടന്നു. വടക്കാകുന്നിന് അടിവാരങ്ങളിലുള്ള കാരാട്ട്, പന്നിത്തടം, മരുതുകുന്ന്, തോടൻചാൽ, കൂളിപ്പാറ, നെല്ലിയര തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നൂറുകണക്കിനാളുകൾ ദുരന്താവസ്ഥ തിരിച്ചറിഞ്ഞ്​ സമരത്തി​ൻെറ ഭാഗമായിക്കൊണ്ടിരിക്കുന്നു. സമരസമിതിയും ജനങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ തയാറാകാത്ത ഭരണ-ഉദ്യോഗസ്ഥ- രാഷ്​ട്രീയ നിലപാടുകൾക്കെതിരെ സമരം ശക്തമാക്കും. ഇതി​ൻെറ ഭാഗമായി സത്യഗ്രഹ സമരത്തി​ൻെറ 50ാം ദിവസം ഒക്ടോബർ 26ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.