ജില്ലാ കൃഷി ഓഫിസിന് മുന്നിൽ ധർണ

കാസർകോട്​: കൃഷി വകുപ്പിനെക്കുറിച്ച് സ്വകാര്യ കമ്പനി തയാറാക്കിയ പുനഃസംഘടനാ കരട് റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് അഗ്രികൾച്ചറൽ അസിസ്​റ്റൻറ്​സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കരട് റിപ്പോർട്ട് ചടങ്ങിൽ കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയരാമൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ്​ എ.വി. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. ഹരീന്ദ്രൻ, പി.ടി. ദാസ്, വനിതാഫോറം അംഗം സുചിത്ര, ജില്ലാ ട്രഷറർ മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. agricultur asst അഗ്രികൾച്ചറൽ അസിസ്​റ്റൻറ്സ് അസോസിയേഷൻ ജില്ലാ കൃഷി ഓഫിസിന് മുന്നിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.