വിളനാശത്തിന് ആനുപാതിക നഷ്ടപരിഹാരത്തിന് ഇടപെടും -ഇ. ചന്ദ്രശേഖരൻകാസർകോട്: വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. പനത്തടി പഞ്ചായത്തിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന്, വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. വന്യമൃഗങ്ങളെ നേരിടാൻ ജനങ്ങള്‍ നിര്‍ദേശിക്കുന്ന ഒരാളെ ഷൂട്ടര്‍ ആയി നിര്‍ദേശിക്കും. അവര്‍ക്കുള്ള പരിശീലനവും ലൈസന്‍സും ലഭ്യമാക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.ഓരോ റേഞ്ച് ഓഫിസിന് കീഴിലും ജനജാഗ്രത സമിതി രൂപവത്കരിക്കും.വൈദ്യുതിവേലി പ്രവര്‍ത്തനക്ഷമമല്ലാത്തത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഡി.എഫ്.ഒ അജിത് കെ. രാമന്‍ പറഞ്ഞു.––––––––––––––––––––––കാട്ടാനശല്യം രൂക്ഷമായ മേഖലകളിലെ കര്‍ഷകർ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി പറഞ്ഞു. പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡൻറ് പി.എം. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.--ഫോട്ടോവന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.