റെയിൽവേ സ്​റ്റേഷൻ റോഡ് ഉദ്​ഘാടനത്തിനൊരുങ്ങി

റെയിൽവേ സ്​റ്റേഷൻ റോഡ് ഉദ്​ഘാടനത്തിനൊരുങ്ങി പടം nlr railway station road റോട്ടറി ക്ലബ്‌ സൗന്ദര്യവത്​കരിച്ച നീലേശ്വരം റെയിൽവേ സ്​റ്റേഷൻ റോഡ്നീലേശ്വരം: റെയിൽവേ സ്​റ്റേഷൻ റോഡ് സൗന്ദര്യവത്​കരിച്ച് ഉദ്​ഘാടനത്തിനൊരുങ്ങി. നീലേശ്വരം റോട്ടറി ക്ലബാണ് 22 ലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്​കരണം പൂർത്തിയാക്കിയത്. ജൂൺ 14ന് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 280 മീറ്റർ റോഡി​ൻെറ ഇരുവശങ്ങളിലും ഇൻറർലോക്ക് പാകി കളർ ചെയ്ത് മനോഹരമാക്കി. വാഹന പാർക്കിങ്ങും ഏരിയയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. കൂടാതെ ചെറിയ ഉദ്യാനവും റോഡി​ൻെറ വശങ്ങളിൽ ഇരിപ്പിടവും തയാറാക്കിയിട്ടുണ്ട്. നഗരസഭ നാലു ലക്ഷം രൂപ ചെലവഴിച്ച് റെയിൽവേ സ്​റ്റേഷൻ റോഡ് മേക്കാഡം ടാറിങ് ചെയ്തു.സൗന്ദര്യവത്​കരണ ഒരുക്കങ്ങൾ കാണാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, ജില്ല കലക്ടർ ഡോ. ഡി. സജിത്ബാബു എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കാടുകളും നിറഞ്ഞ റെയിൽവേ സ്​റ്റേഷൻ റോഡിൽ ആളുകൾക്ക് ദുരിതയാത്രയായിരുന്നു. നാട്ടുകാർക്ക് പുറമെ ദിവസവും റെയിൽവേ സ്​റ്റേഷനിൽ നൂറുകണക്കിന് യാത്രക്കാരാണ്‌ റോഡിനെ ആശ്രയിച്ചിരുന്നത്. നീലേശ്വരം റെയിൽവേ വികസനത്തി​ൻെറ ഒരു തുടക്കമായിട്ടാണ് ഈ പ്രവർത്തനം എന്ന് റോട്ടറി ക്ലബ്‌ പ്രസിഡൻറ്​ പി.വി. സുജിത്കുമാർ, സെക്രട്ടറി രാജീവൻ പള്ളിക്കര പ്രോജക്ട്​ ചെയർമാൻ അഡ്വ. കെ.കെ. നാരായണൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.