മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂൾ പ്രവേശനം

കാസർകോട്​: വെള്ളച്ചാല്‍ ഗവ. മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, നാലാം തരത്തിലെ മാര്‍ക്ക് ലിസ്​റ്റ്​​ എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ 10നകം മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ല പട്ടികജാതി വികസന ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍: 04994 256162. അധ്യാപക ഒഴിവ് കാസർകോട്​: മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്‌സ്, വര്‍ക്ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എൻജിനീയറിങ് ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിനകം thsmogralputhur@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04994 232969, 9400006496. ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനം കാസർകോട്​: പട്ടികവർഗ വികസന വകുപ്പി​ൻെറ കുണ്ടംകുഴി ഗവ. ആശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. കൊറഗ സമുദായക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ജാതി, വരുമാനം, വയസ്സ്​, ആധാർ കാര്‍ഡി‍ൻെറ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാരല്ലെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ 15നകം തപാലായോ govtashramschool@gmail.com, ksdtdo@gmail.com എന്ന ഇമെയില്‍ വിലാസങ്ങളിലേക്കോ ലഭിക്കണം. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ പ്രവേശനത്തിനും കൊറഗ, മാവിലന്‍, മലവേട്ടുവ, മറാട്ടി സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 04994 255466.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.