പഞ്ചായത്ത്‌ യോഗം അലങ്കോലമായി

അജണ്ട പൂർത്തിയാക്കാതെ യോഗം പിരിച്ചുവിട്ടു ഉദുമ: അജണ്ട പൂർത്തിയാക്കാതെ ഉദുമ പഞ്ചായത്ത് ഭരണ സമിതി യോഗം ബഹളം മൂലം നിർത്തിവെച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തുവരുന്ന എൻജിനീയറുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അജണ്ട 31ന് ചേർന്ന ഭരണ സമിതി യോഗത്തിൽ ചർച്ചക്കെടുക്കാതെ മാറ്റിവെച്ച തർക്കമാണ് യോഗം അലങ്കോലപ്പെടാനും അവസാനിപ്പിക്കാനും കാരണമായത്. മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന വനിത എൻജിനീയറെ ഒഴിവാക്കി ഭരണ സമിതിക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനായി അജണ്ട മാറ്റിവെവെച്ചുവെന്നാണ് യു.ഡി.എഫിലെ ഒമ്പതും ബി.ജെ.പിയിലെ രണ്ടും അംഗങ്ങളുള്ള പ്രതിപക്ഷത്തി​ൻെറ ആരോപണം. ഭൂരിപക്ഷം അംഗങ്ങളെ മാനിക്കാതെ ജനാധിപത്യ വിരുദ്ധമായി അജണ്ട അനുസരിച്ചുള്ള സഭാനടപടികൾ പൂർത്തിയാക്കാതെ യോഗം അവസാനിപ്പിക്കുകയാണുണ്ടായതെന്ന് അവർ കുറ്റപ്പെടുത്തി. പതിനഞ്ചാം വാർഡ് ബേക്കൽ അംഗൻവാടിയുടെ വൈദ്യുതി കുടിശ്ശിക സംബന്ധിച്ച അജണ്ടപോലും ചർച്ച ചെയ്തില്ലെന്നും അവർ പറയുന്നു. യോഗം ബഹളത്തിൽ കലാശിച്ചതിനാൽ തിങ്കളാഴ്ചത്തെ യോഗ തീരുമാനങ്ങളൊന്നും അംഗീകരിക്കില്ലെന്ന് ബി.ജെ.പി അടക്കമുള്ള 11 അംഗങ്ങൾ പ്രസിഡൻറിനും സെക്രട്ടറിക്കും കത്ത് നൽകി. എൻജിനീയറുടെ കാലാവധി ആഗസ്​റ്റ്​ 31 വരെയാണെന്നും ഇതുസംബന്ധിച്ച തീരുമാനം അതിന് മുമ്പായി ചേരുന്ന യോഗത്തിൽ കൈക്കൊള്ളുമെന്നും പ്രഡിഡൻറ്​ പി. ലക്ഷ്മി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.