ദ്വീപ് ജനതക്ക് കായലിൽ ഐക്യദാർഢ്യം

തൃക്കരിപ്പൂർ: കരിനിയമങ്ങളിൽ ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി കവ്വായിക്കായലിൽ വേറിട്ട പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകരാണ്‌ വെള്ളാപ്പിൽ കായലിൽ ഇറങ്ങി ദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സി. ഷാഹിദ്, എ.ജി.സി. മുസ്‌ഫിർ, ഷഹബാസ്, എം.ടി.പി. സുഫിയാൻ, റഫ്സൽ, എൻ.കെ.പി. മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.