ലക്ഷദ്വീപിലെ ചട്ടങ്ങൾ പിൻവലിക്കണം -വലിയപറമ്പ പഞ്ചായത്ത്

തൃക്കരിപ്പൂർ: ലക്ഷദ്വീപിലെ വിവാദ പരിഷ്കാര നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് വലിയപറമ്പ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കേരളവുമായി വളരെയധികം സമാനതകളുള്ളവരാണ് ലക്ഷദ്വീപിലെ ജനങ്ങൾ. ബഹുഭൂരിപക്ഷം ദ്വീപ് ജനത വ്യാപാരത്തിനും വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കും കേരളത്തെയാണ് ആശ്രയിച്ചുവരുന്നത്. ബേപ്പൂർ തുറമുഖവുമായുള്ള ചരക്കുനീക്കം നിർത്തലാക്കാനും അടിയന്തര ചികിത്സ ആവശ്യത്തിന് കേരളവുമായി ബന്ധപ്പെടാനുള്ള എയർ ആംബുലൻസ് സംവിധാനം ഇല്ലാതാക്കാനും ഉത്തരവിട്ടുകഴിഞ്ഞു. ടൂറിസം വികസനത്തി​ൻെറ പേരിൽ കുത്തകകളെ ദ്വീപിലേക്ക് ക്ഷണിച്ചുവരുത്തി അവർക്ക് പാദസേവ ചെയ്യാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാറി​ൻെറ ഒത്താശയോടെ അഡ്മിനിസ്ട്രേറ്റർ നടത്തുന്നത്. അഡ്മിനിസ്ട്രേറ്റർ പരിഷ്കാര നടപടികളിൽനിന്ന് ഉടൻ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ്​ വി.വി. സജീവൻ പ്രമേയം അവതരിപ്പിച്ചു. മുഴുവൻ അംഗങ്ങളും പിന്തുണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.