കഞ്ഞിക്ക്​ വകയില്ലാതെ ദിന നിക്ഷേപ പിരിവുകാർ

കാസർകോട്​: സഹകരണ സ്​ഥാപനങ്ങളിലെ ദിന നിക്ഷേപ പിരിവുകാരുടെ ജീവിതം ദുരിതത്തിൽ. കോവിഡ് വ്യാപന ഭീതിയെ തുടർന്നുള്ള അടച്ചിടലിൽ ദിന നിക്ഷേപ പിരിവ് പൂർണമായും നിലച്ചത് ഏറെ പേരുടെയും ജീവിതം ദുരിത പൂർണമാക്കിയിട്ടുണ്ട്. കോവിഡ് ഒന്നാം ഘട്ട വ്യാപനത്തെ തുടർന്നുള്ള അടച്ചിടലിൽ ദിന നിക്ഷേപ പിരിവ് നടത്താൻ കഴിയാത്തതിനാൽ ഏജൻറുമാർക്ക് പരമാവധി 10,000 രൂപവരെ ആശ്വാസവേതനം നൽകിയിരുന്നു. ഇത്തവണ അത്​ നൽകിയില്ല. ഇത്​ ഇവരുടെ ​ജീവിതം ദുഷ്​കരമാക്കിയതായി സഹകരണ മേഖലയിലെ ​െഡപ്പോസിറ്റ് കലക്ടേഴ്സ്​ അസോസിയേഷൻ ജില്ല സെക്രട്ടറി കെ. രാജീവൻ പറഞ്ഞു. വ്യാപാരികളും ദിനവരുമാനക്കാരുമാണ് കൂടുതലായും പിരിവ് നൽകുന്നത്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ഒരു വർഷമായി പലരുടെയും പിരിവ് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. 10 വർഷത്തിൽ കൂടുതൽ സർവിസുള്ള ദിന നിക്ഷേപ പിരിവുകാരെ സ്​ഥിരപ്പെടുത്തി കമീഷന് പുറമെ 4000 രൂപ പ്രതിമാസ സ്​ഥിര വേതനം നൽകുന്നതിന് സർക്കാർ ഉത്തരവുണ്ടെങ്കിലും ജില്ലയിൽ ചുരുക്കം സംഘങ്ങൾ മാത്രമാണിത് നടപ്പാക്കിയത്. 2500 രൂപയായിരുന്ന സ്​ഥിര വേതനം കഴിഞ്ഞ ​െഫബ്രുവരിയിലാണ് 4000 രൂപയാക്കി ഉയർത്തിയത്. സഹകരണ സ്​ഥാപനങ്ങളിലെ കമീഷൻ ഏജൻറുമാർക്ക് സമാശ്വാസ വേതനം നൽകുന്നതിന് നടപടിയുണ്ടാകണമെന്ന് കെ.സി.ഇ.എഫ് ജില്ല പ്രസിഡൻറ് പി.കെ. വിനോദ് കുമാർ ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇൻ​െസൻറിവ്​ വിതരണം തുടങ്ങി; കുടിശ്ശിക രണ്ടര കോടി കാസർകോട്​: ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ച് നൽകിയതിന് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഇൻസൻെറിവ് ഇനത്തിലുണ്ടായിരുന്ന ഏഴു മാസത്തെ കുടിശ്ശിക തുക തിങ്കളാഴ്ച മുതൽ നൽകും. 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെയുള്ള ഇൻസൻെറിവാണ് കുടിശ്ശികയായുണ്ടായിരുന്നത്. ഇൻസൻെറിവ് ഇനത്തിൽ നൽകാനുള്ള 2.62 കോടി രൂപ കഴിഞ്ഞ ദിവസം സഹകരണ സംഘം ജോയിൻറ് രജിസ്​ട്രാറുടെ അക്കൗണ്ടിലെത്തി. തിങ്കളാഴ്ച മുതൽ ബന്ധപ്പെട്ട സ്​ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് തുക മാറ്റും. ക്ഷേമപെൻഷൻ വിതരണം ചെയ്ത വകയിൽ ഏഴുമാസത്തെ ഇൻസൻെറിവ് കുടിശ്ശികയായത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മേയി​െല ക്ഷേമ പെൻഷൻ വിതരണ തുകയും തിങ്കളാഴ്ച സംഘങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റും. കോവിഡ് വ്യാപന ഭീതിക്കിടയിൽ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർ കടുത്ത ആശങ്കയിലാണ്. പെൻഷൻ വിതരണത്തിലേർപ്പെട്ട ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്ന ആവശ്യം സർക്കാർ അവഗണിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് ജില്ലയിൽനിന്ന് നാലു കോടിയിലേറെ രൂപ സഹകരണ സ്​ഥാപനങ്ങൾ ഇതിനകം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.