കാഞ്ഞങ്ങാട്: പുതുതലമുറ കവയിത്രി ലിബാന ജലീലിൻെറ 'ഡ്രീം ആൻഡ് ഡെയർ' എന്ന ഇംഗ്ലീഷ് കവിത സമാഹരം പ്രകാശനം ചെയ്തു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ വി.വി. രമേശനു നൽകിയാണ് പ്രകാശനം ചെയ്തത്. സി.കെ. നായർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ലിബാന ഐ.എം.സി.സി നേതാവും യുവ വ്യവസായിയുമായ ജലീൽ പടന്നക്കാടിൻെറ മകളാണ്. കാസിം ഇരിക്കൂർ, എം.എ. ലത്തീഫ്, അസീസ് കടപ്പുറം, ഹനീഫ ഹദ്ദാദ്, കാഞ്ഞങ്ങാട് മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുല്ല ബിൽടെക് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. Book1 ലിബാന ജലീലിന്റെ കവിതാ സമാഹാരം മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രകാശനം ചെയ്തു --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.