കാണിയൂർ പാതക്ക്​ സാധ്യത മങ്ങുന്നു

കാസർകോട്​: കാഞ്ഞങ്ങാട്​-കാണിയൂർ പാതയുടെ സാധ്യത മങ്ങുന്നു. തലശ്ശേരി-മൈസൂരു പാതയു​െട സർവേക്ക്​ റെയിൽവേ മന്ത്രാലയം നിർദേശം നൽകിയ​േതാടെ, ജില്ലയുടെ സമഗ്ര വികസനത്തിനു സാധ്യത തെളിഞ്ഞ റെയിൽ​പാതയും നഷ്​ടമാകു​ന്ന സാഹചര്യമാണ്​​. ആകെ തുകയുടെ 50 ശതമാനം കേരള-കർണാടക സർക്കാറുകൾ വഹിക്കു​േമ്പാൾ ബാക്കി 50 ശതമാനം കേന്ദ്ര സർക്കാർ വഹിക്കുന്നതാണ്​ പദ്ധതി. കർണാടക ചീഫ്​ സെക്രട്ടറിയിൽനിന്നും സമ്മതപത്രം വാങ്ങി കേന്ദ്രത്തിനു നൽകാൻ സംസ്​ഥാന സർക്കാർ പരിശ്രമിക്കാത്തതാണ്​ പാത നഷ്​ടപ്പെടാൻ കാരണമെന്ന്​ കാഞ്ഞങ്ങാട്​-കാണിയൂർ പാത എന്ന ആശയം ഉയർത്തിക്കൊണ്ടുവന്ന ​േജാസ്​ കൊച്ചിക്കേുന്നേൽ പ്രതികരിച്ചു. തലശ്ശേരി -മൈസൂരു പാത ഏറെ ശ്രമകരവും വനത്തിലൂടെയുള്ള റെയിൽപാത നിർമാണത്തിനെതിരെ ജനകീയ പ്രക്ഷോഭസമിതി സജീവവും ആയിരിക്കെ ഇൗ പാതക്കാണ്​ മുൻതൂക്കം. 7000 കോടി രൂപ ചെലവിൽ നിർമിക്കുന്ന തലശ്ശേരി–മെസൂരു പാത പത്ത്​ കിലോമീറ്റർ വനാന്തര തുരങ്കമാണ്​. അതേസമയം, കേരള റെയിൽവേ വികസന കോർപറേഷ​ൻെറ പട്ടികയിൽ പോലും കാഞ്ഞങ്ങാട്​-കാണിയൂർ പാത ഉൾപ്പെട്ടിട്ടില്ല എന്നത്​ പാതയുടെ സാധ്യത തന്നെ ഇല്ലാതാക്കുകയാണ്​. 1450 കോടി രൂപ മാത്രം ചെലവുള്ള 91 കിലോമീറ്റർ കാഞ്ഞങ്ങാട്​-കാണിയൂർ റെയിൽപാതക്ക്​ വനനഷ്​ടവും ഇല്ല. ജനപന്തുണയുമുണ്ട്​. ഏറ്റവും എളുപ്പത്തിൽ സാധ്യമായ പാത ഉപേക്ഷിച്ച്​ തലശ്ശേരി-മൈസൂരു പാത പരിഗണിക്കുന്നതിനു കണ്ണൂരിൽ നിന്നും രാഷ്​ട്രീയ പിന്തുണ ഏറെയുണ്ട്​ എന്നാണ്​ സൂചന. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരൻ, കെ. സുധാകരൻ എം.പി എന്നിവരുടെ നിലപാടുകളെല്ലാം തലശ്ശേരിക്ക്​ ലഭിക്കു​േമ്പാൾ കാസർകോട്​ ജില്ലയിൽനിന്നും രാജ്​മോഹൻ ഉണ്ണിത്താൻ മാത്രമാണ്​ കാണിയൂർ പാതക്കുവേണ്ടി സമ്മർദം ചെലുത്തുന്നത്​. Image- kanhangad kaniyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.