സാന്ത്വന പരിചരണ വിദ്യാഭ്യാസം അനിവാര്യം -ഡോ.എം.ആർ.രാജഗോപാൽ

തൃക്കരിപ്പൂർ: സമൂഹത്തിൽ സാന്ത്വന പരിചരണ വിദ്യാഭ്യാസം അനിവാര്യമായിത്തീർന്നതായി പാലിയേറ്റിവ് പരിചരണ സംവിധാനത്തി​െന്റ പിതാവായി അറിയപ്പെടുന്ന പത്മശ്രീ ഡോ. എം.ആർ.രാജഗോപാൽ. തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കിടപ്പുരോഗി കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാന്ത്വന പരിചരണ സംവിധാനങ്ങൾ ഇത്രയേറെ വളർന്നിട്ടും ഒരു കിടപ്പുരോഗിയുള്ള വീട്ടിൽ അവരെ ശുശ്രൂഷിക്കുന്നവർ ഉണ്ടാകുന്നില്ല എന്നത് വളരെ ഗൗരവത്തോടെയാണ് പാലിയേറ്റിവ് വളന്റിയർമാർ കാണേണ്ടത്. പുതിയ കാലത്ത് രോഗിയോടൊപ്പം നിൽക്കുന്നവർക്ക് ബോധവത്​കരണവും പരിശീലനവും നൽകാൻ പാലിയേറ്റിവ് പ്രവർത്തകർ തയാറാവണം. വ്യക്തികൾ എന്ന നിലയിൽ അവരുടെ പരിമിതികളും പരാധീനതകളും മനസിലാക്കാതെയുള്ള വാചകങ്ങൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇളംബച്ചി ഫായിക ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി.സി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സി.എച്ച്. മാരിയത്ത്, എഴുത്തുകാരി സതി കൊടക്കാട്, എം.ടി.പി.മുഹമ്മദ് കുഞ്ഞി, എൻ.എ. മുനീർ, ഡോ.സി.കെ.പി.കുഞ്ഞബ്ദുല്ല, എ.ജി.സി.ബഷീർ എന്നിവർ സംസാരിച്ചു. പടം // തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കിടപ്പുരോഗി കുടുംബ സംഗമത്തിൽ പാലിയം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.