അടിസ്ഥാന സൗകര്യ വികസനം സര്‍വകാല റെക്കോര്‍ഡിലെന്ന് മന്ത്രി

കാസർകോട്: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനം സര്‍വകാല റെക്കോര്‍ഡുകൂടി നടപ്പാക്കുന്ന നിലയിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാലത്തേര, വഞ്ഞങ്ങാട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, നീലേശ്വരം ബ്ലോക്ക് മെമ്പര്‍മാരായ വി.വി. സുനിത, കെ.വല്ലി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവന്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ സി. ആശ, മഹേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.പി. രാജമോഹന്‍ സ്വാഗതവും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. മഞ്ജുഷ നന്ദിയും പറഞ്ഞു. ഫോട്ടോ (പാലത്തേര പാലത്തേര, വഞ്ഞങ്ങാട് പാലങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു ആറില്‍ക്കടവ് പാലം നാടിന് സമര്‍പ്പിച്ചു കാസർകോട്: തുരുത്തി-അച്ചാംതുരുത്തി ദ്വീപുകളെ ബന്ധിപ്പിക്കുന്ന ആറില്‍ക്കടവ് പാലവും അനുബന്ധ റോഡും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി.സുനിത, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡി.എം.കുഞ്ഞിക്കണ്ണന്‍, ടി.വി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ(ആറില്‍ക്കടവ്) ആറില്‍ക്കടവ് പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.