കാഞ്ഞങ്ങാട്: തിരിച്ചറിവിലൂടെ നേടുന്ന വിവേകമാണ് വിദ്യാഭ്യാസത്തിന്റെ കാതലെന്ന് ഡോ. വത്സൻ പിലിക്കോട്. ഉപ്പിലിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'എന്റെ വിദ്യാലയം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ പി.വി മോഹൻ അധ്യക്ഷത വഹിച്ചു. മുൻകാല അധ്യാപകൻ കെ.വി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർ പേഴ്സൺ കെ.വി. സരസ്വതി, വാർഡ് കൗൺസിലർമാരായ പള്ളിക്കൈ രാധാകൃഷ്ണൻ, എൻ.വി. രാജൻ, പി.ടി.എ പ്രസിഡന്റ് കെ. ഗംഗാധരൻ, എസ്.എം.സി. ചെയർമാൻ വിജയൻ ഉപ്പിലിക്കൈ , മദർ പി.ടി.എ പ്രസിഡന്റ്ട് ശാന്തിനി , സെബാസ്റ്റ്യൻ മാത്യു , കെ.എസ്. രത്നമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.