കാസർകോട്: 'ഒരു ജില്ല ഒരു ഉൽപന്നം' പദ്ധതിയുടെ ഭാഗമായി ജില്ലക്ക് സ്വന്തമായ ചക്ക ലോക മാര്‍ക്കറ്റില്‍ കാസര്‍കോടിന് ഇടം നേടിക്കൊടുക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യ പ്രഭാഷണം നടത്തി. 25 വര്‍ഷത്തില്‍ അധികമായി ചക്കയില്‍ സംരംഭം നടത്തുന്ന സച്ചിദാനന്ദ ഖണ്ടിരിയെ മന്ത്രി ആദരിച്ചു. ജില്ല വ്യവസായ കേന്ദ്രം വഴി ഏറ്റവും വലിയ തുക സബ്‌സിഡി ആയി ലഭിച്ച ആപ്പാസ് അപ്പാരല്‍സിനുള്ള സബ്‌സിഡി തുക എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. ജില്ല പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ സ്വാഗതവും ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രേഖ നന്ദിയും പറഞ്ഞു. ഫോട്ടോ: ഒരു ജില്ല ഒരു ഉത്പന്നം ഏകദിന ശില്പശാല മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.