ഭക്ഷണശാല ഉദ്ഘാടനം

ഉദുമ: കരിപ്പോടി എ.എൽ.പി സ്കൂളിൽ വാർഷികം ആഘോഷിച്ചു. പ്രഥമാധ്യാപിക പി. ആശ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ കുട്ടികൾ 75 എന്ന അക്കത്തിൽ അണിനിരന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. വാർഡ് അംഗം കസ്തൂരി ബാലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജഗദീഷ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. ഭക്ഷണശാല ഉദ്ഘാടനം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശശിധരൻ കട്ടയിൽ, പി.കെ. രാജേന്ദ്രനാഥ്, സി.കെ.ശശി, എ.ബാലകൃഷ്ണൻ, കൃഷ്ണൻ കളിങ്ങോത്ത്, നാരായണൻ, ടി.കെ. കൃഷ്ണൻ, എം.വി. ശ്രീകല, കെ.വി. സുരേശൻ, പി.ആശ, ബേബി സജിനി, ഹാരിസ് ആറാട്ടുകടവ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷം ഉദുമ: പള്ളിക്കര തെക്കേക്കുന്ന് അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്​ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ്​ അശോകൻ കട്ടേരി പതാക ഉയർത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.