സ്വാതന്ത്ര്യ ദിനാഘോഷം

പടന്ന: സ്വാതന്ത്ര്യ ദിനാഘോഷത്തി​െന്റ ഭാഗമായി പടന്ന ഗ്രാമ പഞ്ചായത്ത് ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ്​ പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്റ്​ പി.ബുഷ്‌റ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹെഡ് ക്ലർക്ക് ടി. പ്രതീപൻ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി ചെയർമാന്മാരായ ടി.കെ.എം. റഫീഖ്, ടി.കെ.പി ഷാഹിദ, പഞ്ചായത്തംഗങ്ങളായ പി.പി. കുഞ്ഞികൃഷ്ണൻ, യു.കെ. മുഷ്താഖ്, പി.പവിത്രൻ, എം. രാഘവൻ, ടി. വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. പടന്ന ഗവ. യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്​ സി.വി.രാജൻ അധ്യക്ഷത വഹിച്ചു. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മലയാളം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായാണ് പരിപാടികൾ അവതരിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച സ്വാതന്ത്ര്യദിന സ്പെഷൽ അസംബ്ലി പൂർണമായും മലയാള ഭാഷയിൽ നടന്നപ്പോൾ തുടർന്നു നടന്ന കലാപരിപാടികൾ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി. കൈരളി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് അംഗം എം. രാഘവൻ, എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ഈയ്യക്കാട് രാഘവൻ, എം.പി.ടി.എ പ്രസിഡന്റ്​ ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പടന്ന പഞ്ചായത്ത് എടച്ചാക്കൈ പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊക്കാക്കടവ് നൂർ മസ്ജിദ് സമീപം എ കെ. ഇബ്രാഹിം ഹാജി പതാക ഉയർത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.