ചെറുവത്തൂർ: സ്വാതന്ത്ര്യ സമരത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊടക്കാട് സമ്മേളനം നടന്ന വെള്ളച്ചാലിൽ സ്വാതന്ത്ര്യ സംഗമം നടത്തി. സി.പി.എം കൊടക്കാട് ഈസ്റ്റ്, കൊടക്കാട് വെസ്റ്റ്, കൊടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷിക ദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനി കുടുംബാംഗങ്ങളെ ആദരിച്ചു. ഡോ. എം.ടി. നാരായണൻ പ്രഭാഷണം നടത്തി. പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കൊടക്കാട് രാഘവൻ, ഇ. കുഞ്ഞിരാമൻ, പി.കെ. ലക്ഷ്മി, പി.പി. സുകുമാരൻ, പി.പി. ചന്ദ്രൻ, സി. മാധവൻ എന്നിവർ സംസാരിച്ചു. പടം. കൊടക്കാട് സമ്മേളനം നടന്ന വെള്ളച്ചാലിൽ നടത്തിയ സ്വാതന്ത്ര്യ സംഗമത്തിൽ ഡോ.എം.ടി. നാരായണൻ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.