കാഞ്ഞങ്ങാട്: ജൽ ജീവൻ മിഷൻ, അജാനൂർ ഗ്രാമപഞ്ചായത്ത്, സുസ്ഥിര എന്നിവയുടെ നേതൃത്വത്തിൽ നടന്ന സാമൂഹിക ശാക്തീകരണ പദ്ധതിയുടെയും ജനപ്രതിനിധികൾക്കും സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾക്കുമുള്ള ബോധവത്കരണ പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. മീന, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ഷീബ ഉമ്മർ എന്നിവർ സംസാരിച്ചു. ജൽ ജീവൻ മിഷൻ സുസ്ഥിര റിസോഴ്സ് പേഴ്സൻ പി. ആന്റണി പദ്ധതി വിശദീകരിച്ചു. പ്രോജക്ട് കോഓഡിനേറ്റർ മൂസ ബാസിത്ത് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ എം.വി.രത്നകുമാരി നന്ദിയും പറഞ്ഞു. jalajeevan ajanoor.JPGജനപ്രതിനിധികൾക്കും സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾക്കുമുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.