കാഞ്ഞങ്ങാട്: സ്‌കൂള്‍ കരിക്കുലം കമ്മിറ്റികളുടെ ശിപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ സമഗ്രമായ ചര്‍ച്ചകള്‍ വേണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. മുസ്‍ലിം യൂത്ത് ലീഗ് കല്ലൂരാവി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നത് വസ്ത്രം മാത്രം അവലംബമാക്കിയാവരുതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‍ലിം യൂത്ത് ലീഗ് പ്രസിഡന്റ് അലി കല്ലൂരാവി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എച്ച്. ശംസുദ്ദീന്‍ കല്ലൂരാവി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‍ലിം ലീഗ് ജന. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറി പി.എം. ഫാറൂഖ് ഹാജി, ജംഷീദ് ചിത്താരി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, സി.എച്ച്. കുഞ്ഞബ്ദുല്ല ഹാജി, എം.എസ്. ഹമീദ് ഹാജി, കരീം മുസ്‍ലിം, സവാദ് കല്ലൂരാവി, സെവന്‍സ്റ്റാര്‍ അബ്ദുൽ റഹ്മാന്‍, അഷറഫ് ബാവാനഗര്‍, അബ്ദുല്ല ആറങ്ങാടി, പി. മുഹമ്മദ്, സി.കെ. അന്തുമായി, ബി.എം. കുഞ്ഞബ്ദുല്ല, കെ.എച്ച്.കരീം, സി.കെ. ഇബ്രാഹിം, അബ്ദുല്ല കല്ലൂരാവി, കെ. നിസാമുദ്ദീന്‍, എം.എസ്. അഫീഫ്, എം.എ. ഷമീം, ഫാസില്‍ മൊയ്തു, അബൂ താഹിര്‍, കെ. അയ്യൂബ്, പി.എം. അഷറഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.