എയിംസ് ജനകീയ കൂട്ടായ്മ ഉപവാസം നടത്തും

കാഞ്ഞങ്ങാട്: എയിംസ് പ്രപോസലിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആറിന് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കാഞ്ഞങ്ങാട്ട് 24 മണിക്കൂർ ഉപവാസം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമര പന്തലിലാണ് ഉപവാസം. 10ന് ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് വളയുന്ന പ്രതിഷേധ വലയ സമരവും 14ന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽനിന്നാരംഭിക്കുന്ന കറുത്ത തുണിയിൽ മൂടിയ മനുഷ്യർ നടത്തുന്ന ഉണർവ് ഫ്രീഡം മാർച്ചും നടത്തും. വാർത്തസമ്മേളനത്തിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, വൈസ് പ്രസിഡന്റുമാരായ ജമീല അഹമ്മദ്‌, ഫൈസൽ ചേരക്കാടത്ത്, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.