ഐ.ടി.ഐയില്‍ പ്ലംബര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കാസർകോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ചെറുവത്തൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടപ്പ് അധ്യയന വര്‍ഷത്തെ പ്ലംബര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0467 2261425, 9995178614. വനിതകള്‍ക്ക് അപേക്ഷിക്കാം മഞ്ചേശ്വരം: ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മസേനക്ക് മുച്ചക്ര വാഹനം ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സുള്ള (എല്‍.എം.വി) വനിതകളെ നിയമിക്കുന്നു. അര്‍ഹരായവര്‍ ആഗസ്റ്റ് 10നകം പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കണം. വോളിബാള്‍ ഓപണ്‍ സെലക്ഷന്‍ കാസർകോട്: സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഗുജറാത്തില്‍ നടക്കുന്ന 36ാമത് ദേശീയ കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന പുരുഷ/വനിത വോളിബാള്‍ ടീമിന്റെ ഓപണ്‍ സെലക്ഷന്‍ ട്രയല്‍സ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് ഏഴിന് രാവിലെ എട്ടുമുതല്‍ കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കായികതാരങ്ങള്‍ അന്നേ ദിവസം രാവിലെ ഏഴിന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2330167.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.