കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ഇറച്ചിക്കോഴിക്ക് പല വില. കോട്ടച്ചേരി നഗരസഭ മാർക്കറ്റിലും ഹോസ്ദുർഗ് മാർക്കറ്റിലും ഒരു കിലോ കോഴിയിറച്ചിക്ക് 100 രൂപയാണ് വില. ഒരു കിലോമീറ്റർ അപ്പുറമെത്തിയാൽ 95 രൂപക്ക് ലഭിക്കും. അതിഞ്ഞാലിലും വില 95 ആണ്. കല്ലൂരാവിയിലും തൊട്ടടുത്ത ആവിയിലും 75 രൂപയാണ്. 80 രൂപക്ക് കോഴി വിൽക്കുന്ന സ്ഥലവുമുണ്ട്. പൊതുവെ ഇറച്ചിക്കോഴിക്ക് വില കുറവാണ്. കാഞ്ഞങ്ങാട് വ്യത്യസ്ത വിലയായതിനാൽ വില കുറഞ്ഞുകിട്ടുന്ന ചിക്കൻ സ്റ്റാളുകളിൽ എല്ലാ ദിവസവും വലിയ തിരക്കാണ്. ഒരു മാസം മുമ്പ് വില 160 രൂപയിലെത്തിയിരുന്നു. ക്രമേണ വില കൂപ്പുകുത്തി. ഇറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിടിവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽനിന്നായിരുന്നു മുൻകാലങ്ങളിൽ കേരളത്തിൽ കോഴിയെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.