ചിറ്റാരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുക്ഷാമം

നീലേശ്വരം: നൂറുകണക്കിന് രോഗികൾ എത്തുന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് ക്ഷാമം. പ്രായമായവർക്കുള്ള കൊളസ്ട്രോളിനും ഷുഗറിനും പ്രഷറിനും കഴിക്കുന്ന മരുന്നുകൾപോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഡോക്ടർമാർ കുറിക്കുന്ന പല മരുന്നുകളും പുറത്തുനിന്ന് വാങ്ങണം. ചോദിക്കുമ്പോൾ ഉടനെത്തുമെന്നാണ് മറുപടി. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന പട്ടികവർഗ കുടുംബങ്ങളിൽനിന്നടക്കമുള്ള രോഗികൾ ഇതുമൂലം വലിയ പ്രയാസമാണ് നേരിടുന്നത്. ​'ആർദ്ര കേരളം' പുരസ്കാരമടക്കം ആരോഗ്യ വകുപ്പിന്റെ ഒട്ടേറെ ബഹുമതികൾ നേടിയ ആതുരാലയത്തിനാണ് ഈ ദുർഗതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.