പ്രതിഭ സംഗമം

കാഞ്ഞങ്ങാട്: ജനാധിപത്യ മഹിള അസോസിയേഷൻ പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഏഴാംമൈലിൽ പ്രതിഭസംഗമം നടത്തി. ഏരിയ പരിധിയിലെ പ്രമുഖരായ വനിതകളെ അനുമോദിച്ചു. ആഗസ്​റ്റ് ആറ്, ഏഴ് തീയതികളിൽ പാറപ്പള്ളിയിലാണ് സമ്മേളനം. ജില്ല കമ്മിറ്റി അംഗം പി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ ഏരിയ പ്രസിഡൻറ് രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ദാമോദരൻ, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാൽ എന്നിവർ കൈമാറി. ലത അരവിന്ദൻ, സുപ്രിയ, കെ.വി. ശിൽപ, പി. ശ്രീജ, പ്രസന്ന പ്രസാദ്, പി.എൽ. ഉഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.