നാല് വയസ്സുകാരനെ തെരുവുനായിൽനിന്ന് രക്ഷിച്ച വിദ്യാർഥിയെ അനുമോദിച്ചു

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരനെ തെരുവുനായുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയ രാംനഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി ആദിത്യനെ സ്കൂൾ അസംബ്ലിയിൽ സ്റ്റാഫ് കൗൺസിൽ, പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോട്ടപ്പാറ വാഴക്കോട് നർക്കിലയിലെ സുരേന്ദ്രന്റെ മകനാണ് ആദിത്യൻ. അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ഉപഹാരം സമ്മാനിച്ചു. പ്രധാനാധ്യാപകൻ എ.വി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. അശോകൻ, കവിയും അധ്യാപകനുമായ ബിജു കാഞ്ഞങ്ങാട്, സുനിത ദേവി എന്നിവർ സംസാരിച്ചു. നായുടെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞ് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ​​രക്ഷാപ്രവ​ർത്തനത്തിനിടെ നായുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ ആദിത്യൻ സാഹസികമായാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.