സ്വലാത്ത് മജ്‍ലിസ് വാര്‍ഷികം

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ മാസംതോറും കഴിച്ചുവരാറുളള സ്വലാത്ത് മജ്‍ലിസിന്റെ 36ാം വാര്‍ഷികം തുടങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ അഹമ്മദ് കബീര്‍ പതാക ഉയര്‍ത്തി. സിയാറത്തിന് പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തി. എരോല്‍ ഖത്തീബ് അഷ്റഫ് ജൗഹരി എരുമാട്, ശിആറുല്‍ ഇസ്‍ലാം മദ്റസ സദര്‍ മുഅല്ലിം ഹുസൈന്‍ ഹിമമി, ജമാഅത്ത് ജനറല്‍ സെക്രട്ടറി അഷ്റഫ് മുല്ലച്ചേരി സ്വാഗത സംഘം കണ്‍വീനല്‍ കെ.എം. ഷെരീഫ് എന്നിവർ സംസാരിച്ചു. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതിന് യു.കെ. മീര്‍ മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെ പരിപാടി സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.