ഉദിനൂർ: രക്ഷാകർതൃസമിതിയുടെ പൂർണമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഭാവി പ്രവർത്തന രൂപരേഖ അംഗീകരിച്ചു. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ പി.ടി.എ യോഗത്തിലാണ് രൂപരേഖ അവതരിപ്പിച്ചത്. റിസോഴ്സ് പൂൾ, ഹെൽത്ത് ഫോറം, മീഡിയ സെൽ, ടീച്ചേഴ്സ് ഫോറം, വനിതവേദി തുടങ്ങിയ വിഭാഗങ്ങളിൽ താൽപര്യവും യോഗ്യതയുമുള്ള രക്ഷകർത്താക്കളെ ഉൾപ്പെടുത്തിയാണ് പ്രവർത്തന രൂപരേഖ തയാറാക്കിയത്. കുട്ടികൾക്കായി പ്രത്യേക റോസ്ട്രവും പബ്ലിക് അഡ്രസിങ് സിസ്റ്റവും പി.ടി.എ കമ്മിറ്റി ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ. മധുവിൽനിന്ന് പ്രധാനാധ്യാപിക കൈരളി ഏറ്റുവാങ്ങി. സി.എം. ബിന്ദു അനുശോചനപ്രമേയവും എ.വി. സന്തോഷ് കുമാർ ഭാവി പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചു. വി. വേണുഗോപാലൻ, ടി. ബിന്ദു, കെ. ശ്രീധരൻ നമ്പൂതിരി, ടി.കെ. രഞ്ജിത്ത്, പി. ശ്രീജ, വി. രജീഷ്, വിപിൻ കുമാർ, രഹ്ന, ടി. നസീറ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി പി.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.