നീലേശ്വരം: ഭീമനടി - നർക്കിലക്കാട് - ചിറ്റാരിക്കാൽ റൂട്ടിലെ യാത്രദുരിതത്തിന് പരിഹാരം തേടി ജില്ല പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഏകദിന ഉപവാസം നടത്തി. കാൽനടപോലും ദുസ്സഹമായ റോഡിൽ ബസുകൾ സർവിസ് നിർത്തിയിട്ട് മാസങ്ങളായി. എളേരിത്തട്ട് ഗവ. കോളജ് പോലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്. ആശുപത്രി ആവശ്യങ്ങൾക്കുപോലും വാഹനങ്ങൾ വിളിച്ചാൽ വരാത്ത അവസ്ഥയാണ്. ഭരണ-ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ നർക്കിലക്കാട് ടൗണിൽ ആരംഭിച്ച ഉപവാസം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ. രാജൻ നായർ അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, ജോസ് കുത്തിയത്തോട്ടിൽ, അന്നമ്മ മാത്യു പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജോസഫ് മുത്തോലി, മോളിക്കുട്ടി പോൾ, ജെയിംസ് എൻ.ടി. റഹിയാനത്ത്, എം.വി. ലിജിന, ഷരീഫ് വാഴപ്പള്ളി, തോമസ് മാത്യു, പി.കെ. രവി, ജോയി മാരൂർ, ഗീത സുരേഷ്, രാജേഷ് തമ്പാൻ, ഷോണി. കെ. തോമസ്, ജോബിൻ ബാബു, ജോബിൻ പറമ്പ, ബിബിൻ അറയ്ക്കൽ, സവിത സുരേഷ്, പി.ടി. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.