രാജ്യത്തിന്റെ പൈതൃകം തകർക്കാൻ മോദിയുടെ ശ്രമം –പി.കെ. ഫൈസൽ

കാഞ്ഞങ്ങാട്: മഹാരഥന്മാരായ നേതാക്കന്മാർ ഐതിഹാസിക സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പൈതൃകങ്ങളെയും തകർക്കാനും കള്ളക്കേസുകളിലൂടെ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ഇല്ലാതാക്കാനുമാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, വി. ഗോപി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എൻ.കെ. രത്നാകരൻ, എം. കുഞ്ഞികൃഷ്ണൻ, കോൺഗ്രസ് കാഞ്ഞങ്ങാട് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. ബാബു, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, കോൺഗ്രസ് ഭാരവാഹികളായ സുരേഷ് കൊട്രച്ചാൽ, പി.കെ. കരുണാകരൻ, എച്ച്. ബാലൻ, എൻ. നാരായണൻ, അച്യുതൻ മുറിയനാവി, ഒ.വി. ബാബു, പി. അലാമി, പി.വി. ചന്ദ്രശേഖരൻ, കെ.പി. മുഹമ്മദ് കുഞ്ഞി, എം. സരോജ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് കെ. റാം സ്വാഗതവും വിനീത് കോട്ടച്ചേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.