കാസര്‍കോട്: ഖത്തര്‍-കാസര്‍കോട് ജില്ല കെ.എം.സി.സി കവി ടി. ഉബൈദിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് വിദ്യാഭ്യാസ മേഖലയിൽ ഡോ. എം.പി. ഷാഫി ഹാജിയും സാഹിത്യ വിഭാഗത്തിൽ ആയിസത്ത് ഹസൂറയും അർഹരായി. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് രണ്ടിന് സിറ്റി ടവര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമ്മാനിക്കുമെന്ന് ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എം. ലുക്മാനുല്‍ ഹക്കീം, വൈസ് പ്രസിഡന്റ് ഹാരിസ് എരിയാല്‍, സെക്രട്ടറി സമീര്‍ ഉടുമ്പുന്തല എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. റഹ്‌മാന്‍ തായലങ്ങാടി, ഖത്തര്‍ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് ജില്ല പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട്, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. shafi hajee Ayisath hasoora
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.