ചെറുവത്തൂർ: വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, ചെറുവത്തൂർ ഗവ. ഫിഷറീസ് വി. എച്ച്.എസ്.എസിലെ ഭൂമിത്ര സേന ക്ലബ്, നാഷനൽ സർവിസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാടങ്കോട് ശാന്തി തീരം വളപ്പ് വനവത്കരണ പദ്ധതി ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. വനവത്കരണ പദ്ധതിക്ക് ഭൂമി അനുവദിച്ച ശാന്തി തീരം കമ്മിറ്റിക്ക് ഹോസ്ദുർഗ് ഡിവൈ.എസ്.പി ബാലകൃഷ്ണൻ പ്രശംസപത്രം കൈമാറി. വനം വകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ പി. ധനേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഒരുക്കുന്ന ഇരുപതോളം ചെറു വനങ്ങളിൽ ഏറ്റവും വിസ്തീർണം കൂടിയ വനവത്കരണ പദ്ധതി ആണിത്. സ്‌കൂളിന് വനമിത്ര പുരസ്‌കാരം ലഭ്യമാക്കിയ കാവുംചിറ ഹാർബർ വനവത്കരണ പദ്ധതിക്ക് പിന്തുണ നൽകിയ കാവുംചിറ ഡി.വൈ.എഫ്.ഐ യൂനിറ്റ്, കാവുംചിറ കൃഷ്ണപ്പിള്ള സ്മാരക ക്ലബ് എന്നിവയുടെ പ്രവർത്തകർക്ക് സ്‌കൂളിന്റെ വകയായുള്ള ഉപഹാരങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ് ഇ.വി. ഷാജി അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് കെ. സവിത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി. പവിത്രൻ, ഹെഡ്മിസ്ട്രസ് ഹേമലത, ശാന്തി തീരം സെക്രട്ടറി കെ.വി. പീതാംബരൻ, എം.വി. രാജു, ഭൂമിത്ര സേന കോഓഡിനേറ്റർ ടി. സുജിത, പ്രോഗ്രാം ഓഫിസർ ജിജിന, സീനിയർ അധ്യാപകൻ എസ്. സജി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.കെ. രാജേഷ് സ്വാഗതവും സ്റ്റാഫ് കോഓഡിനേറ്റർ എം.പി. മനോജൻ നന്ദിയും പറഞ്ഞു. പടം.. കാടങ്കോട് ശാന്തി തീരം കോമ്പൗണ്ട് വനവത്കരണ പദ്ധതി ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.