മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് ചെസ്സ് പരിശീലനം

കാഞ്ഞങ്ങാട്: പാറപ്പള്ളി ഇ.കെ. നായനാർ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂന്നു വയസ്സ് മുതൽ ഹൈസ്കൂൾ ക്ലാസ് വരെയുള്ള കുട്ടികൾക്ക് ചെസ്സ് പരിശീലിപ്പിക്കുന്നതിനായി ക്യാമ്പിന് തുടക്കം കുറിച്ചു. സി.പി.എം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.വി. പവിത്രൻ, ശശീന്ദ്രൻ മലയാക്കോൾ, നാരായണൻ എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് രണ്ടു മുതൽ നാലുവരെ കുട്ടികൾക്ക് പരിശീലനം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.