സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസർകോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ ചെയ്തവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21നും 50നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന ഒരുലക്ഷം രൂപ വരെ വായ്പയും 20,000 രൂപവരെ സബ്‌സിഡിയും നല്‍കുന്ന കെസ്‌റു സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം രൂപ വരെ വായ്പയും രണ്ടുലക്ഷം രൂപവരെ സബ്‌സിഡിയും നല്‍കുന്ന മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 50നും 65നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന 50,000 രൂപ വരെ വായ്പയും 12,500 രൂപവരെ സബ്‌സിഡിയും നല്‍കുന്ന നവജീവന്‍ സ്വയംതൊഴില്‍ പദ്ധതി, വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടിക വർഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തിൽപെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപ വരെയുള്ള 18നും 55നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി 50,000 രൂപ പലിശ രഹിത വായ്പയും 25,000 രൂപ സബ്‌സിഡിയും നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21നും 55നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി 50,000 രൂപ പലിശരഹിത വായ്പയും 25000 രൂപ സബ്‌സിഡിയും നല്‍കുന്ന കൈവല്യ സ്വയം തൊഴില്‍ പദ്ധതി എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www.employment.kerala.gov.in എന്ന വെബ്‌സൈറ്റിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ലഭിക്കും. ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹോസ്ദുര്‍ഗ് -04672209068. ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാസര്‍കോട്-04994255582. ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു കാസർകോട്: കേരള ഗവ. ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റ് അര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടാകും. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സാണിത്. ആഗസ്റ്റ് 16നകം അപേക്ഷിക്കണം. പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട 04734296496, 8547126028. അധ്യാപക ഒഴിവ് കുമ്പള: ജി.എച്ച്.എസ്.എസ് കുമ്പളയിലെ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയര്‍) ഒരു ഒഴിവ്. അഭിമുഖം ആഗസ്റ്റ് ആറിന് രാവിലെ 11ന് ഹയര്‍സെക്കൻഡറി ഓഫിസില്‍. ഫോണ്‍: 04998 216900.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.