റോഡ് ഉപരോധിച്ച് ടയറുകൾക്ക് തീയിട്ടു; ഡി.സി.സി പ്രസിഡൻറ് ഉൾപ്പെടെ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ റോഡ് ഉപരോധിച്ച് തീയിട്ട നൂറോളം നേതാക്കൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ബസ് സ്റ്റാൻഡിന് മുൻവശം ഇരുഭാഗത്തെയും റോഡുകൾ കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയും ടയറുകൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തതിനാണ് കേസ്. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ ഉൾപ്പെടെ 10 കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം. ഒരു മണിക്കൂറോളം നഗരത്തിൽ ഗതാഗതം താറുമാറായി. സമരക്കാരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.