കാസര്‍കോട്: കോവിഡാനന്തരം നിര്‍ത്തിവെച്ച എല്ലാ റൂട്ടുകളിലേക്കും കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോയിലെ മുഴുവന്‍ സർവിസുകളും പുനരാരംഭിക്കണമെന്നും ബന്ധപ്പെട്ടവര്‍ ഇതിനു തയാറാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ റോയ് ജേക്കബിന് നിവേദനം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ല അസി. സെക്രട്ടറി സി.പി. ബാബു, എക്സി. അംഗം അഡ്വ. വി. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അസി. സെക്രട്ടറി വി. രാജന്‍ സ്വാഗതം പറഞ്ഞു. cpi സി.പി.ഐ ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡിപ്പോയിലേക്കു നടത്തിയ മാര്‍ച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.