കുമ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആരിക്കാടിയിൽ രൂപംകൊണ്ട വെള്ളക്കെട്ട് പ്രത്യേക സംഘം ഇടപെട്ട് നീക്കം ചെയ്തു. ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന സംഘാംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും ഓവുചാലുകൾ കീറി വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കുകയുമായിരുന്നു. ദേശീയപാതയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്ന് നാട്ടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതിയും നൽകി. ഇതേത്തുടർന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായത്. ഫോട്ടോ: ആരിക്കാടി ദേശീയപാതയോരത്ത് കെട്ടിക്കിടന്ന വെള്ളം ഒഴുക്കി വിടാൻ ഉണ്ടാക്കിയ ഓവുചാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.