പി.എസ്.സി.ഇ.എ ജില്ല സമ്മേളനം നടത്തി

കാസർകോട്: കേരള പി.എസ്.സി. എംപ്ലോയീസ് അസോസിയേഷൻ മുപ്പത്തിനാലാം രൂപവത്കരണ ദിനാഘോഷവും കണ്ണൂർ- കാസർകോട് ജില്ല സമ്മേളന ഡി.സി.സി. അധ്യക്ഷൻ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പി.എസ്.സി.ഇ.എ ജില്ല പ്രസിഡന്റ് വി.വി. ഹരി അധ്യക്ഷത വഹിച്ചു. സെറ്റോ ചെയർമാൻ വി. ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.ജി.ഒ.എ ജില്ല പ്രസിഡന്റ് എ.ടി. ശശി സംസാരിച്ചു. എൻ.വി. ബേബിരാജ് നന്ദി പറഞ്ഞു. ദീർഘകാലം പ്രസിഡന്റായിരുന്ന കെ.എൻ. മുരളീധരനെ യോഗത്തിൽ ആദരിച്ചു. പി.എസ്.സി.ഇ.എ കാസർകോട് ലാസ്റ്റ് ഗ്രേഡ്, എൽ.ഡി.സി തസ്തികകളുടെ പ്രമാണ പരിശോധനയും, യു.പി.എസ്.എ തസ്തികയുടെ അഭിമുഖ പരിക്ഷയും നടന്നുവരുന്ന ഈ ഘട്ടത്തിൽ രണ്ടാം ശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പരീക്ഷകളും കായികക്ഷമതാ പരീക്ഷകളും നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാർഥികൾക്കും പരീക്ഷ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും പി.എസ്.സി ജീവനക്കാർക്കും ജോലിഭാരമേറി വരുന്നത് പരിശോധിക്കണമെന്ന് പി.എസ്.സി.ഇ.എ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: വി.വി. ഹരി. (പ്രസി), വി. ശ്രീലത (വൈസ് പ്രസി), പി. അശോകൻ ( സെക്രട്ടറി), എൻ.വി. ബേബിരാജ് (ജോ.സെക്രട്ടറി), കെ. മജീദ് (ട്രഷറർ) PSC പി.എസ്.സി. എംപ്ലോയീസ് അസോസിയേഷൻ 34ാമത് സ്ഥാപക ദിനാഘോഷവും കണ്ണൂർ -കാസർകോട് സംയുക്ത ജില്ല സമ്മേളനവും ജില്ല കോൺഗ്രസ് ഹാളിൽ ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.